

പ്രീമിയര്‍ ലീഗില്‍ ചെല്‍സി- ആഴ്‌സണല്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ലണ്ടന്‍ ഡെർബിയില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ചെല്‍സിക്ക് വേണ്ടി ട്രെവോ ചലോബയും ഗണ്ണേഴ്‌സിന് വേണ്ടി മൈക്കല്‍ മെറിനോയും ഗോളുകള്‍ കണ്ടെത്തി.
We have to settle for a point. #CFC | #CHEARS pic.twitter.com/PtV2K8eDZu
— Chelsea FC (@ChelseaFC) November 30, 2025
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായി ചുരുങ്ങിയ ചെല്‍സിക്കെതിരെ വിജയം പിടിച്ചെടുക്കാന്‍ ആഴ്‌സണലിന് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ മോയ്‌സെസ് കൈസെഡോയ്ക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നിരുന്നു. എന്നാല്‍ ഈ ആനുകൂല്യം മുതലെടുക്കാന്‍ ഗണ്ണേഴ്‌സിന് കഴിഞ്ഞില്ല.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. 48-ാം മിനിറ്റില്‍ ചലോബ ചെല്‍സിയെ മുന്നിലെത്തിച്ചു. 59-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ മറുപടിയെത്തി. മൈക്കല്‍ മെറിനോയാണ് ആഴ്‌സണലിന്റെ സമനില ഗോള്‍ കണ്ടെത്തിയത്.
Content Highlights: Premier League 2025-26: Arsenal held to 1-1 draw by 10-man Chelsea