

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2 . സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റിനായി ഒരു ആരാധകൻ മുടക്കിയ തുകയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
രാജശേഖര്‍ പര്‍നപള്ളി എന്നയാളാണ് ഇപ്പോൾ ചർച്ചാവിഷയം. അഖണ്ഡ 2 വിന്റെ ഒറ്റ ടിക്കറ്റിനായി ഇയാൾ ചെലവാക്കിയത് ഒരു ലക്ഷം രൂപയാണ്. ഇന്ത്യന്‍ വംശജനായ രാജശേഖര്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് നിലവില്‍ താമസിക്കുന്നത്. ജര്‍മനിയില്‍ ചിത്രം വിതരണം ചെയ്യുന്ന തരക രാമ എന്റർടൈന്മെന്റ്സ് ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ലേലത്തിന് വെച്ചിരുന്നു. അഞ്ച് മേഖലകളിലെ ആദ്യ ടിക്കറ്റുകളാണ് ലേലത്തിൽ വെച്ചത്. ഇതിലൊന്നാണ് രാജശേഖര്‍ ആയിരം യൂറോ (ഒരുലക്ഷം രൂപ) മുടക്കി സ്വന്തമാക്കിയത്. രാജശേഖറിന് ആദ്യ ടിക്കറ്റ് കൈമാറുന്നതിന്റെ വീഡിയോ തരക രാമ എന്റർടൈന്മെന്റ്സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉടൻ തന്നെ ഈ വീഡിയോ വൈറലായി.
അതേസമയം അഖണ്ഡ 2 ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ചിത്രം ഒരു പക്കാ മാസ് എന്റർടൈനർ ആണെന്ന് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകും. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാണ് ട്രെയിലറിൽ. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Balayya Craze Peaks Worldwide! 🔥💥🔥💥
— Balayya Philadelphia Fans (@NBKPhillyFans) November 29, 2025
‘Akhanda 2’ mania hits Germany too, the first fan ticket was auctioned for a whopping ₹1 lakh (1000 Euros)!
Rajasekhar Parnapalli proudly grabbed it, proving once again… Balayya’s mass has no borders! 🌍🔥#Akhanda2 #Balayya pic.twitter.com/YZpACnTpTh
14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്. ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: fan spend one lakh for akhanda 2 ticket