'ഞാൻ ഇപ്പോൾ സിംഗിളാണ്…'; നടി മീര വാസുദേവ് വിവാഹമോചിതയായി

43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായി നടന്നത്

'ഞാൻ ഇപ്പോൾ സിംഗിളാണ്…'; നടി മീര വാസുദേവ് വിവാഹമോചിതയായി
dot image

വിവാഹമോചനം നേടിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് നടി മീര വാസുദേവ്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും നടി അറിയിക്കുക ഉണ്ടായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് നടി ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

'ഞാൻ നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്', മീര കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങളും മറ്റും തന്റെ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഒരു വർഷം നീണ്ടു നിന്ന് ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും പിരിയുന്നത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായി നടന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.

Content Highlights: Actress meera vasudevan divorce announced in social media

dot image
To advertise here,contact us
dot image