അപ്പോൾ സുന്ദർ സി ഔട്ട്; രജിനിക്ക് ആക്ഷൻ പറയാൻ ഇനി ധനുഷ്? 'തലൈവർ 173' സംവിധാനം ചെയ്യാൻ നടൻ വരുമോ?

തലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്

അപ്പോൾ സുന്ദർ സി ഔട്ട്; രജിനിക്ക് ആക്ഷൻ പറയാൻ ഇനി ധനുഷ്? 'തലൈവർ 173' സംവിധാനം ചെയ്യാൻ നടൻ വരുമോ?
dot image

ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരുന്ന തലൈവർ 173 ധനുഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നിരവധി സംവിധായകരെ കമൽ ഹാസൻ തേടിയെങ്കിലും ഇതുവരെയും ആരും ഈ ചിത്രത്തിന് കൈകൊടുത്തിട്ടില്ല. ആദ്യം തമിഴ് സിനിമയിലെ യുവസംവിധായകരുടെ പേരുകൾ വന്നു പോയെങ്കിലും സുന്ദർ സി എത്തിയത് ആയിരുന്നു വലിയ ചർച്ചയായത്. അദ്ദേഹം തന്നെ ഈ പ്രോജക്ടിൽ നിന്ന് ഒഴിഞ്ഞ് മാറിയതോടെ വേറെ സംവിധായകരെ തേടുകയായിരുന്നു നിർമാതാക്കൾ.

ധനുഷ് രജിനിയോട് കാല സിനിമയുടെ ഷൂട്ടിംഗ് സമയം മുതൽ രണ്ടു സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് നടക്കാതെ പോയി. പക്ഷേ ഇത്തവണ ഈ കോംബോ നന്നായി വന്നാൽ നല്ലൊരു ചിത്രം തന്നെ പ്രതീക്ഷികാം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ധനുഷ് ഒരു രജിനി ആരാധകൻ ആയതിനാൽ അദ്ദേഹത്തിന് ഇത് നന്നായി ചെയ്യാൻ കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

രജിനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, തലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.

Content Highlights: Dhanush to direct Kamal Haasan-Rajinikanth movie, report

dot image
To advertise here,contact us
dot image