ഞാനൊരു നല്ല നടനാണെന്ന് കരുതുന്നില്ല, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്: ദുൽഖർ

'നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുന്ന ഒരു ഗംഭീര ആക്ടറെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു'

ഞാനൊരു നല്ല നടനാണെന്ന് കരുതുന്നില്ല, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്: ദുൽഖർ
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രത്തിൽ നടിപ്പ് ചക്രവർത്തി എന്നറിയപ്പെടുന്ന ഒരു സൂപ്പർതാരമായിട്ടാണ് ദുൽഖർ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമോ എന്ന സംശയം തന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ദുൽഖർ. താൻ ഒരു നല്ല നടൻ ആണെന്ന് കരുതുന്നില്ലെന്നും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ എന്നും പറയുമെന്നും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

'കാന്തയിലെ എന്റെ കഥാപാത്രത്തിനെ 'നടിപ്പ് ചക്രവർത്തി' എന്നാണ് വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു നല്ല നടൻ ആണെന്ന് ഒരിക്കലും കരുതുന്നില്ല. ഒരു ശതമാനം പ്രേക്ഷകർ എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഇവർ പറയുന്നത് പോലെ ഞാൻ നല്ല അഭിനേതാവ് അല്ലയോ എന്ന പേടി എന്നും എന്റെ ഉള്ളിലുണ്ട്. പക്ഷെ അതാണ് കൂടുതൽ നന്നാക്കാനും നല്ല സിനിമകൾ ചെയ്യാനും എന്നെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാലും നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുന്ന ഒരു ഗംഭീര ആക്ടറെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകർക്ക് ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്താൽ നന്നാവുമായിരുന്നു എന്ന് തോന്നാൻ പാടില്ല', ദുൽഖറിന്റെ വാക്കുകൾ.

അതേസമയം, കാന്തയ്ക്ക് ഗംഭീര റിവ്യൂസ് ആണ് പ്രിവ്യു ഷോയിൽ നിന്ന് ലഭിക്കുന്നത്. സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്. സിനിമ സൂപ്പർ ഹിറ്റാകുമെന്നാണ് സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകൾ.

സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: I am not a good actor says Dulquer Salmaan

dot image
To advertise here,contact us
dot image