'ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ട്', കാന്തയുടെ പ്രിവ്യൂ ഷോയില്‍ നിന്നുള്ള പ്രതികരണങ്ങൾ നിറയുന്നു

ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

'ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ട്', കാന്തയുടെ പ്രിവ്യൂ ഷോയില്‍ നിന്നുള്ള പ്രതികരണങ്ങൾ നിറയുന്നു
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തിയ സിനിമയുടെ പ്രിവ്യൂ ഷോയില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്. സിനിമ സൂപ്പർ ഹിറ്റാകുമെന്നാണ് സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകൾ.

സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Content Highlights:  Reactions from Kantha's preview show

dot image
To advertise here,contact us
dot image