കിടിലൻ ട്രെയ്‌ലർ, ഗംഭീര കാസ്റ്റ്; വമ്പൻ പ്രതീക്ഷകളുമായി 'ആമോസ് അലക്സാണ്ടർ' നാളെ തിയേറ്ററിൽ

അജു വർഗീസിൻ്റ കരിയറിൽ വഴിത്തിരിവായേക്കാവുന്ന ഒരു ചിത്രമാവും ആമോസ് അലക്സാണ്ടർ

കിടിലൻ ട്രെയ്‌ലർ, ഗംഭീര കാസ്റ്റ്; വമ്പൻ പ്രതീക്ഷകളുമായി 'ആമോസ് അലക്സാണ്ടർ' നാളെ തിയേറ്ററിൽ
dot image

അജയ് ഷാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രം നവംബറിൽ 14 തിയേറ്ററിൽ എത്തും.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവംബർ 1 ന് പുറത്ത് വന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജു വർഗീസ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ തുടങ്ങിയവർക്കൊപ്പം പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതയായ താരാ അമലാ ജോസഫാണ് നായികയായി എത്തുന്നത്.

അജു വർഗീസിൻ്റ കരിയറിൽ വഴിത്തിരിവായേക്കാവുന്ന ഒരു ചിത്രമാവും ആമോസ് അലക്സാണ്ടർ. ഒരു മീഡിയാ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ഡർ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ജാഫർ ഇടുക്കിയുടെ ഗെറ്റപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.

സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്‌, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ, വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. നിർമാതാവ് അഷ്‌റഫ്‌ പിലാക്കൽ ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു കൂടാതെ ഡയാനാ ഹമീദ്, സുനിൽ സുഗത, ശ്രീജിത്ത് രവി,നാദിർഷാ, രാജൻ വർക്കല അഞ്ജന അപ്പുക്കുട്ടൻ ,എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ -ഫെമിനജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ. കെ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ്.പി.സി, പി ആർ ഓ- വാഴൂർ ജോസ്, ഫോട്ടോ. അനിൽ വന്ദന.

Content Highlights: Amoz Alexander in cinemas tomorrow

dot image
To advertise here,contact us
dot image