ചെന്നൈ പാസം 'ക്രിഞ്ച്' എന്ന് പറഞ്ഞവരെകൊണ്ട് അതാണ് നല്ലതെന്ന് പറയിച്ചു; ഒടിടിയിലും ട്രോളായി 'കരം'

മോശം തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്നാണ് കമന്റുകൾ

ചെന്നൈ പാസം 'ക്രിഞ്ച്' എന്ന് പറഞ്ഞവരെകൊണ്ട് അതാണ് നല്ലതെന്ന് പറയിച്ചു; ഒടിടിയിലും ട്രോളായി 'കരം'
dot image

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസ് നായകനാകുന്ന സിനിമ വലിയ പരാജയമാണ് തിയേറ്ററിൽ ഏറ്റുവാങ്ങിയത്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും സിനിമയുടെ ഗതി മറിച്ചല്ല. കടുത്ത വിമർശനങ്ങളാണ് സിനിമയെ തേടി എത്തുന്നത്.

മോശം തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്നാണ് കമന്റുകൾ. ഷാൻ റഹ്‌മാന്റെ പശ്ചാത്തലസംഗീതത്തിനും ട്രോളുകൾ ലഭിക്കുന്നുണ്ട്. സീരിയസ് സംഭാഷങ്ങൾക്കിടയിൽ ചെണ്ട കൊണ്ടുള്ള മ്യൂസിക് ഇട്ട് നശിപ്പിക്കുന്നുണ് എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. നോബിളിന്റെ പ്രകടനവും വിമർശനത്തിന് ഇരയാകുന്നുണ്ട്. ആക്ഷൻ സീനുകളിൽ നോബിൾ മികച്ച് നിൽക്കുന്നെങ്കിലും ഒരു ആക്ഷൻ ഹീറോയുടെ യാതൊരു ഓറയും അദ്ദേഹത്തിന് ഇല്ല എന്നാണ് അഭിപ്രായങ്ങൾ.

വിനീതിന്റെ ഏറ്റവും മോശം സിനിമയാണ് കരം എന്നാണ് ഒടിടി സ്ട്രീമിങ്ങിന് ശേഷവും കമന്റുകൾ ഉയരുന്നത്. നേരത്തെ വിനീതിന്റെ സിനിമകളിലെ ചെന്നൈ പാസം വലിയ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ കരത്തിന് ശേഷം ചെന്നൈ പാസം തന്നെയായിരുന്നു നല്ലത് എന്നാണ് ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. മനോരമ മാക്‌സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങിയ കരം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Content Highlights: Karam gets trolled after OTT release

dot image
To advertise here,contact us
dot image