1000 വ്യൂസിന് യൂട്യൂബ് നൽകുന്ന പേയ്‌മെൻ്റ് അറിയുമോ? എങ്ങനെയാണ് കണ്ടൻ്റുകൾക്ക് വരുമാനം നിശ്ചയിക്കുന്നത്

യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലൂടെയാണ് യൂട്യൂബ് ക്ലിയേറ്റർമാർക്ക് പണം നൽകുന്നത്

1000 വ്യൂസിന് യൂട്യൂബ് നൽകുന്ന പേയ്‌മെൻ്റ് അറിയുമോ? എങ്ങനെയാണ് കണ്ടൻ്റുകൾക്ക് വരുമാനം നിശ്ചയിക്കുന്നത്
dot image

ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കുന്നവർക്ക് ഏറ്റവും ലാഭകരമായ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് യൂട്യൂബ്. തങ്ങളുടെ കഴിവ് തന്നെ ഫുൾടൈം കരിയറാക്കി മാറ്റാൻ കണ്ടൻ്റ് ക്രിയേറ്റേഴ്‌സിന് സാധിക്കും. എൻ്റർടെയ്ൻമെൻ്റ്, ടെക്‌നോളജി, വിദ്യാഭ്യാസം, ഗേയിമിംഗ്, ലൈഫ് സ്റ്റൈൽ എന്നിങ്ങനെ ഓരോ വിഭാഗത്തിൽ ലക്ഷകണക്കിന് വീഡിയോയാണ് യൂട്യൂബിൽ അപ്പ്‌ലോഡ് ചെയ്യുന്നത്. ഇത്തത്തിൽ വലിയ റീച്ച് ലഭിക്കുന്നതിനാൽ തന്നെ ഇൻഫ്‌ളുവൻസർമാർ, വ്‌ളോഗർമാർ, ബിസിനസുകൾ എന്നിവയ്‌ക്കെല്ലാം നല്ലൊരു വരുമാനമാർഗം കൂടിയാണ് യൂട്യൂബ്.

എങ്ങനെയാണ് യൂട്യൂബിലെ കണ്ടൻ്റുകൾക്ക് വരുമാനം ലഭിക്കുന്നതെന്ന് അറിയേണ്ടെ? വീഡിയോയിലെ ഉള്ളടക്കം, കാഴ്ചക്കാരന്റെ ലൊക്കേഷൻ, ആഡ് എൻഗേജ്‌മെന്റ്, പരസ്യം നൽകുന്നവരുടെ മൊത്തത്തിലുള്ള ഡിമാന്റ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വരുമാനം ലഭിക്കുക. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലൂടെയാണ് യൂട്യൂബ് ക്ലിയേറ്റർമാർക്ക് പണം നൽകുന്നത്. ഈ പ്രോഗ്രാമിന്റെ ഭാഗമാകണമെങ്കിൽ കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബേഴ്‌സെങ്കിലും ചാനലിനുണ്ടാകണം. 12 മാസത്തിനുള്ളിൽ നാലായിരം വാച്ച് അവേഴ്‌സും ഉണ്ടാകണം. അപേക്ഷയ്ക്ക് അനുമതി ലഭിച്ചാൽ ക്രിയേറ്റഴ്‌സിന് പണം ലഭിച്ചു തുടങ്ങും. ഇത് ഇവരുടെ വീഡിയോയ്ക്ക് ഇടയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയായിരിക്കും.

CPM(Cost Per Mille) എന്നതിനെ അടിസ്ഥാനമാക്കിയാണ് യൂട്യൂബ് നൽകുന്ന വരുമാനം കണക്കുകൂട്ടുന്നത്. അതായത് ആയിരം ആഡ് ഇംപ്രഷന് അഡ്വർടൈസർ നൽകുന്ന തുകയെയാണ് ഇത്തരത്തിൽ നൽകുന്നത്. അതേസമയം ക്രിയേറ്റർക്ക് മുഴുവൻ CPM തുക ലഭിക്കില്ല. ഇതിൽ 45 ശതമാനം യൂടൂബിനും 55 ശതമാനം ക്രിയേറ്ററിനും ലഭിക്കും. രാജ്യം, കണ്ടന്റ്, കാഴ്ചക്കാരുടെ ഡെമോഗ്രാഫിക്‌സ്, വീഡിയോക്ക് ഉണ്ടായ എൻഗേജ്‌മെന്റ് എന്നിവയെല്ലാം ആശ്രയിച്ച് പേയ്‌മെന്റിന് മാറ്റം വരാം. 50ഡോളറിനും 5ഡോളറിനും ഇടയിലാകും ആയിരം വ്യൂവിന് ലഭിക്കുന്ന വരുമാനം.

അത് എന്റർടെയ്ൻമെന്റ് അല്ലെങ്കിൽ വ്‌ളോഗ് എന്നിവയാണെങ്കിൽ ആയിരം വ്യൂവിന് 0.50 മുതൽ 2 ഡോളറാകും ലഭിക്കുക. ടെക് ആൻഡ് ഗാഡ്‌ജെറ്റ്‌സിന് ഇത് 2 മുതൽ 4 ഡോളറായിരിക്കും. ഫിനാൻസ് - ബിസിനസ് വിഭാഗത്തിന് ഇത് അഞ്ച് മുതൽ പത്തു ഡോളറുവരെയാകുമ്പോൾ വിദ്യാഭ്യസ സംബന്ധമായ വീഡിയോകൾക്ക് ഇത് ഒന്നു മുതൽ 4 ഡോളർ വരെ ലഭിക്കും. സാമ്പത്തികമായ ഉപദേശങ്ങൾ, ബിസിനസ് ടിപ്പ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയ്ക്ക് പരസ്യക്കാർ വലിയ തുക നൽകാറുണ്ട്. അതേസമയം സാധാരണ എന്റർടെയ്‌മെന്റ് ചാനലുകൾക്ക് കുറഞ്ഞ ആഡ് റേറ്റാവും ഉണ്ടാവുക.

യൂട്യൂബ് ഏർണിങ് കാൽകുലേറ്റർ എന്ന ഓൺലൈൻ ഉപകരണത്തിലൂടെയാണ് കണ്ടന്റ് ക്രിയേറ്റർ അവരുടെ വരുമാനം കണക്കുകൂട്ടുന്നത്. ഒരു ചാനലിന് 100,000 വ്യൂവ് ലഭിക്കുന്നുവെന്ന് കണക്കാക്കുക, അവരുടെ Cost Per Mille മൂന്ന് ഡോളറാണെങ്കിൽ വരുമാനം 300 ഡോളറായിരിക്കും. ഇതിൽ നിന്നും യൂട്യൂബ് 45 ശതമാനം കട്ട് ചെയ്താൽ ക്രിയേറ്ററിന് ലഭിക്കുക 165 ഡോളറാകും. ആഡ് അവൈലബിളിറ്റി അനുസരിച്ച് കൃത്യമായി ലഭിക്കുന്ന തുകയിൽ മാറ്റം വരാം. ആഡ് സ്‌കിപ്പ് ചെയ്യാതെ വ്യൂവേഴ്‌സ് അത് കാണുന്നത് സഹിതം വരുമാനത്തെ സ്വാധീനിക്കും.

ഇതുകൂടാതെ ചാനൽ മെമ്പർഷിപ്പുകൾ, സൂപ്പർ സ്റ്റിക്കറുകൾ, ചാറ്റുകൾ, ബ്രാൻഡ് സ്‌പോൺസർഷിപ്പുകൾ, കൊളാബുകൾ, മാർക്കറ്റിങ്, മെർച്ചന്റൈസ് സെയിൽസ് എന്നിവയിലൂടെയെല്ലാം വരുമാനം ഉണ്ടാക്കാം.
Content Highlights: How youtube pay to creators

dot image
To advertise here,contact us
dot image