

ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പര്‍തൈറോയിഡിസം, തൈറോയ്ഡ് കാന്‍സര്‍ എന്നിങ്ങനെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധിപേരാണ് നമ്മുക്ക് ചുറ്റമുള്ളത്. ഇന്റര്‍നാഷ്ണല്‍ ജേണല്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് പുറത്തിറക്കിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 42 മില്ല്യണ്‍ ആളുകള്‍ തൈറോയഡ് പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്. ജീവിതശൈലിക്ക് തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അത്തരത്തില്‍ തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നെസ് എക്‌സ്‌പേര്‍ട്ടായ ഡോ. രുചിക ഗുപ്താ.
ജീവിതശൈലിയില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങളാവും തൈറോയ്ഡ് ഇംമ്പാലന്‍സില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നത്. അതിന് സഹായിക്കുന്ന അഞ്ച് പാനീയങ്ങളെക്കുറിച്ചാണ് ഡോ. രുചിക ഹിന്ദുസ്ഥാന്‍ ടടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒരു ഗ്ലാസ് വെള്ളത്തില്‍ ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ച ശേഷം ചെറു ചൂടില്‍ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണെന്ന് ഡോ. രുചിക പറയുന്നു. നാരങ്ങാ നീര് ദഹനം മെച്ചപ്പെടുത്താനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മികച്ചതാണെന്നാണ് ഡോ. രുചികയുടെ അഭിപ്രായം.
മുരിങ്ങയിലയിട്ട് ചായുണ്ടാക്കുന്നതും തൈറോയ്ഡിന് മികച്ചതാണെന്ന് ഡോ. രുചിക അവകാശപ്പെടുന്നു. മുരിങ്ങയിലെ സിങ്ക്, അയണ്‍, ആൻ്റിഓക്‌സിഡന്റ് എന്നിവയാല്‍ സമ്പന്നമാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ലെവലുകള്‍ നിയന്ത്രിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.
തൈറോയ്ഡിലെ T4 സജീവ ഹോര്‍മോണിനെ t3 ഹോര്‍മോണാക്കി മാറ്റാന്‍ ജീരകം, മല്ലി, പെരുംജീരകം എന്നിവയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. മുകളില്‍ പറഞ്ഞ വിത്തുകള്‍ രാത്രിയില്‍ വെള്ളത്തിലിട്ട ശേഷം രാവിലെ കുതിര്‍ത്ത ആ വെള്ളം ചൂടാക്കി കുടിക്കുന്നത് നല്ലതാണ്.
ഇലക്ട്രോലൈറ്റുകളാല്‍ സമ്പന്നമായ തേങ്ങാവെള്ളത്തില്‍ ഒരു നുള്ള കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് തൈറോയ്ഡ് നിയന്ത്രണത്തിന് മികച്ചതാണ്. ഉര്‍ജ്ജ നിയന്ത്രണത്തിനും ഇത് സഹായിക്കുന്നു.
അഡ്രീനല്‍ ആരോഗ്യത്തെ ഒന്നാണ് അശ്വഗന്ധ വെള്ളം. ഇത് t4 t3 ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഇതിനായി ഒരു ചെറിയ വേര് അര ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ക്കുക ശേഷം കുടിക്കാം. ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുമെന്ന് കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights- Here are 5 drinks to drink in the morning for those with thyroid problems