രണ്ടാം വരവിലും ബാഹുബലിക്ക് വമ്പൻ കളക്ഷൻ: 50 കോടിയ്ക്ക് അരികിലേക്ക്

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.

രണ്ടാം വരവിലും ബാഹുബലിക്ക് വമ്പൻ കളക്ഷൻ: 50 കോടിയ്ക്ക് അരികിലേക്ക്
dot image

ബാഹുബലി എന്ന സിനിമ കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത പത്ത് വർഷം തികയുന്ന വേളയിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസിന് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആരാധകരിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷനാണ് ചർച്ചചെയ്യപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ റീ റിലീസ് ആണ് ബാഹുബലി ദി എപിക്. രണ്ടാം വരവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 45 കോടി രൂപയാണ്.

സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 29.65 കോടി രൂപയാണ്. ഗ്രോസ് 33.25 കോടിയും. ബാഹുബലി ദി എപിക് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയിരിക്കുന്നത് 11.75 കോടിയാണ്. മൊത്തം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 45 കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം 16.35 കോടി നേടിയതായിരുന്നു.

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.

ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്.

Bahubali Epic nears Rs 50 crore collection in second release

dot image
To advertise here,contact us
dot image