കൊടുമൺ പോറ്റിയായി മാറിക്കഴിഞ്ഞ് മമ്മൂക്ക ഇട്ട എക്സ്പ്രെഷൻ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി: അരുൺ അജികുമാർ

'എനിക്കും എന്റെ ടീമിനും അവരിൽ നിന്നും നിരവധി പ്രചോദനങ്ങൾ ഉണ്ടായിട്ടുണ്ട്'

കൊടുമൺ പോറ്റിയായി മാറിക്കഴിഞ്ഞ് മമ്മൂക്ക ഇട്ട എക്സ്പ്രെഷൻ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി: അരുൺ അജികുമാർ
dot image

ഡീയസ് ഈറേ, ലോക, ഭ്രമയുഗം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ പോസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമാണ് ഏസ്തെറ്റിക് കുഞ്ഞമ്മ. ഇപ്പോഴിതാ ഭ്രമയുഗം എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം പ്രവർത്തിക്കാനായതിനെക്കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ ക്രിയേറ്റിവ് ഹെഡും നടനുമായ അരുൺ അജികുമാർ. ചിത്രത്തിന്റെ സെറ്റിൽ വെച്ച് കഥാപാത്രത്തിലേക്ക് കയറിയതിന് ശേഷം മമ്മൂക്ക ഇട്ട ഒരു എക്സ്പ്രെഷൻ കണ്ട് ഞെട്ടിപ്പോയി എന്ന് മനസുതുറക്കുകയാണ് അരുൺ അജികുമാർ.

'പോസ്റ്റർ ചെയ്യുന്നതിന് മുൻപ് ഞങ്ങൾക്ക് കൃത്യമായ ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തിലേക്ക് കയറിയതിന് ശേഷം മമ്മൂക്കക്ക് കിട്ടിയ മാജിക് വെച്ച് അദ്ദേഹം ഇട്ട ഒരു എക്സ്പ്രെഷൻ കണ്ട് ഞെട്ടിപ്പോയി. രാഹുലേട്ടൻ പോലും അപ്പോഴാണ് അത് കാണുന്നത്. ഷൂട്ടിന്റെ ആദ്യത്തെ ദിവസമായിരുന്നു അത്. എനിക്കും എന്റെ ടീമിനും അവരിൽ നിന്നും നിരവധി പ്രചോദനങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ആക്ടർ എന്ന നിലയിൽ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്', അരുണിന്റെ വാക്കുകൾ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അരുൺ ഇക്കാര്യം പറഞ്ഞത്.

Also Read:

ഇന്നലെയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. അതേസമയം, രാഹുൽ സദാശിവൻ-പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയിലെ അരുണിന്റെ വേഷം ഏറെ ശ്രദ്ധ നേടുകയാണ്. മികച്ച പ്രതികരണമാണ് നടന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 26.22 കോടിയാണ് ഡീയസ് ഈറേയുടെ കളക്ഷൻ. പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നും 1.93 കോടിയും ആദ്യ ദിവസം 9.77 കോടിയുമാണ് സിനിമ നേടിയത്. 14.52 കോടിയാണ് സിനിമയുടെ രണ്ടാം ദിന വേൾഡ് വൈഡ് കളക്ഷൻ. മൂന്ന് ദിവസങ്ങൾ കൂടി പൂർത്തിയാകുമ്പോൾ സിനിമ 40 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Arun Ajikumar about Mammootty in bramayugam

dot image
To advertise here,contact us
dot image