എന്റെ രാജ്യം തോറ്റു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ആൾക്കാർ നമുക്കിടയിലുണ്ട്; മേജർ രവി

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

എന്റെ രാജ്യം തോറ്റു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ആൾക്കാർ നമുക്കിടയിലുണ്ട്; മേജർ രവി
dot image

തന്റെ രാജ്യം തോറ്റു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ആൾക്കാർ നമുക്കിടയിലുണ്ടെന്ന് സംവിധായകൻ മേജർ രവി. ഒരു ക്രിക്കറ്റ് മാച്ചിൽ തോറ്റതിന് അലറിക്കരയുന്ന ആളുകൾ പാകിസ്താനിലുണ്ട്. എന്നാൽ തോൽക്കാത്ത യുദ്ധത്തിനെ തോൽപ്പിച്ചെന്ന് പറഞ്ഞു ആഘോഷിക്കുന്ന ആളുകൾ ഇവിടെയുണ്ടെന്നും മേജർ രവി പറഞ്ഞു. ബ്രേവ് ഇന്ത്യ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യം പറഞ്ഞത്.

'എന്റെ രാജ്യം തോറ്റു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ആൾക്കാർ നമുക്കിടയിലുണ്ട്. പാകിസ്ഥാനിൽ ക്രിക്കറ്റ് മാച്ച് നടക്കുമ്പോൾ അവരുടെ ടീം തോറ്റതിന് കരയുന്ന പിള്ളേർ അവിടെയുണ്ട്. ആ സ്പിരിറ്റ് ഇവിടെ കണ്ടു പഠിക്കണം. അവിടെ ക്രിക്കറ്റിൽ തോറ്റതിന് പലരും കരയുന്നു അതേസമയം ഇവിടെ ഇവിടെ യുദ്ധം തോറ്റതിന് ആഘോഷിക്കുകയാണ്. തോൽക്കാത്ത യുദ്ധത്തിനെ തോൽപ്പിച്ചെന്ന് പറഞ്ഞു ആഘോഷിക്കുന്ന ആളുകൾ ഇവിടെയുണ്ട്', മേജർ രവിയുടെ വാക്കുകൾ.

അതേസമയം, മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.

Content Highlights: Major ravi's words goes viral

dot image
To advertise here,contact us
dot image