അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡ് മുഴുവൻ ബേസിലും പൊൻമാനും തൂക്കുമോ?; ചർച്ചയായി പോസ്റ്റുകൾ

ചിത്രത്തിലെ ബേസിലിന്റെ പ്രകടനവും പി പി അജേഷ് എന്ന കഥാപാത്രവും ഏറെ ചർച്ചയായിരുന്നു

അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡ് മുഴുവൻ ബേസിലും പൊൻമാനും തൂക്കുമോ?; ചർച്ചയായി പോസ്റ്റുകൾ
dot image

ഇന്നലെയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. ഇപ്പോഴിതാ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയാകുകയാണ് ബേസിൽ ജോസഫും പൊൻമാൻ എന്ന ചിത്രവും.

അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡിൽ മികച്ച നടനുള്ള അവാർഡ് പൊൻമാനിലെ പ്രകടനത്തിന് ബേസിൽ ജോസഫ് തൂക്കുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. പ്രശസ്ത കലാസംവിധായകൻ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ. ചിത്രത്തിലെ ബേസിലിന്റെ പ്രകടനവും പി പി അജേഷ് എന്ന കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ബേസിലിനൊപ്പം പൊൻമാനും അടുത്ത വർഷത്തെ അവാർഡ് മുഴുവൻ തൂത്തുവാരുമെന്നും കമന്റുകളുണ്ട്. ചിത്രത്തിൽ സജിൻ ഗോപു അവതരിപ്പിച്ച വില്ലൻ കഥാപാത്രം കയ്യടികൾ നേടിയിരുന്നു. സജിനും അടുത്ത വർഷത്തെ അവാർഡിൽ ഇടം പിടിക്കുമെന്നും പലരും കമന്റിൽ കുറിക്കുന്നുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.

ഇന്നലെയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ബോഗെൻവില്ലെയിലെ അഭിനയത്തിന് ജ്യോതിര്‍മയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഷൈജു ഖാലിദിനാണ് മികച്ച ഛായാഗ്രഹകനുളള പുരസ്കാരം ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സിനാണ് പുരസ്കാരം.

Content Highlights: Basil joseph will win next state awards says fans

dot image
To advertise here,contact us
dot image