ഹിറ്റടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട, ഓപ്പണിംഗ് തന്നെ 10 കോടിക്കടുത്ത് നേടും, എങ്ങും 'ഡീയസ് ഈറേ' മയം

സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയായി ഡീയസ് ഈറേ

ഹിറ്റടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട, ഓപ്പണിംഗ് തന്നെ 10 കോടിക്കടുത്ത് നേടും, എങ്ങും 'ഡീയസ് ഈറേ' മയം
dot image

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ പ്രീമിയർ ഷോ കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയ മുഴുവൻ ഡീയസ് ഈറേ തന്നെയാണ് ചർച്ചാ വിഷയം. സിനിമ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്. ഇന്ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ഒരു മലയാളം ഹൊറർ ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഓപ്പണിംഗ് സിനിമ നേടുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ഷോയിൽ നിന്നും ആദ്യ ദിവസത്തെ കളക്ഷനിൽ നിന്നും ഓപ്പണിംഗിൽ ചിത്രം 10 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിമിതമായ ഷോകളിൽ നിന്ന് കേരള പ്രീമിയറുകൾ മാത്രം 80 ലക്ഷത്തിലധികം ചിത്രം നേടിയിട്ടുണ്ടെന്ന വിവരമാണ് എത്തുന്നത്.

പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. ഹൊറർ എന്ന ഴോണറിൽ തന്നെ എത്തുമ്പോഴും രാഹുൽ സദാശിവന്റെ ഓരോ ചിത്രവും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും പ്രേക്ഷകർ കുറിക്കുന്നു. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. ടീസറും ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെല്ലാം ചിത്രം കാത്തുവെന്നും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights:  Dies Irae is the talk of the town on social media

dot image
To advertise here,contact us
dot image