'ഞാനും ആഗ്രഹിക്കുന്നു'! ഹിന്ദുവായ ഭാര്യ ക്രൈസ്തവ മതം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് US വൈസ് പ്രസിഡന്റ്

രാജ്യത്തിന്റെ അടിസ്ഥാനം ക്രിസ്തീയ മൂല്യങ്ങളാണെന്ന് പറയുന്നതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും. അത് മികച്ചതാണെന്നും വാൻസ് പറയുന്നു

'ഞാനും ആഗ്രഹിക്കുന്നു'! ഹിന്ദുവായ  ഭാര്യ ക്രൈസ്തവ മതം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് US വൈസ് പ്രസിഡന്റ്
dot image

കത്തോലിക സഭയിൽ ചേർന്ന് ഒരു ദിവസം തന്റെ ഭാര്യ ഉഷ വാൻസ് ക്രൈസ്തവ മതം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഹിന്ദുമത വിശ്വാസത്തിൽ വളർന്നുവന്ന വ്യക്തിയാണ് ഉഷ. കൺസർവേറ്റീവ് സ്റ്റുഡൻസ് ഓർഗനൈസേഷനായ ടേണിങ് പോയിന്റ് യുഎസ്എയുടെ മിസിസിപ്പിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്.

'ഇപ്പോൾ കൂടുതൽ ഞായറാഴ്ചകളിൽ എന്നോടൊപ്പം ഉഷ പള്ളിയിൽ വരാറുണ്ട്. ഞാൻ അവളോട് പറഞ്ഞത് പോലെ, എല്ലാവരോടും പരസ്യമായി പറഞ്ഞത് പോലെ പതിനായിരക്കണക്കിനുള്ള എന്റെ അടുത്ത സുഹൃത്തുക്കളുടെ മുന്നിൽ ഇപ്പോൾ ഞാൻ പറയുന്നു, ഞാനും ആഗ്രഹിക്കുന്നു, അവസാനം അന്ന് എന്നെ സ്വാധീനിച്ച സഭയിലൂടെ അവളും വരട്ടെ. അതെ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഞാൻ ക്രിസ്ത്യൻ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനാൽ എന്റെ ഭാര്യയും അവസാനം ആ വഴിയെ വരട്ടെയെന്ന്' എന്നാണ് വാൻസ് പറഞ്ഞത്. അതേസമയം അവസാനം ഉഷ ക്രിസ്തുവിലേക്ക് എത്തിയോ എന്ന ചോദ്യത്തിന് 'എന്റെ ഭാര്യയുടെ വിശ്വാസം എനിക്കൊരു പ്രശ്‌നമേയല്ലെ'ന്നും വാൻസ് പറയുന്നുണ്ട്.

'ഞാൻ ആഗ്രഹിക്കുന്ന വഴിയിൽ അവർ വന്നില്ലെങ്കിൽ, ദൈവം പറയുന്നുണ്ട് എല്ലാവർക്കും സ്വന്തം വഴി തിരഞ്ഞെടുക്കാമെന്ന് അതിനാൽ എനിക്കതൊരു പ്രശ്‌നമല്ല. ഇതൊക്കെ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി, കുടുംബവുമായി, നിങ്ങൾ സ്‌നേഹിക്കുന്നയാളുമായി ചേർന്ന് പരിഹരിക്കേണ്ടതാണ്.' 2019ലാണ് വാൻസ് ക്രിസ്തുമതം സ്വീകരിച്ചത്. തന്റെ ഭാര്യ ഒരു ദൈവവിശ്വാസിയല്ലെന്നാണ് വാൻസ് വിശ്വസിക്കുന്നത്. എന്നാൽ മക്കളെ ക്രിസ്തുമത വിശ്വാസികളയായാണ് വളർത്തുന്നതെന്നും വാൻസ് പറയുന്നു. ക്രിസ്ത്യൻ സ്‌കൂളിലാണ് അവർ പഠിക്കുന്നതും.

രാജ്യത്തിന്റെ അടിസ്ഥാനം ക്രിസ്തീയ മൂല്യങ്ങളാണെന്ന് പറയുന്നതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും. അത് മികച്ചതാണെന്നും വാൻസ് പറയുന്നു. എച്ച്-1ബി വിസ ചർച്ചകളും യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ ഇന്റലിജൻസ് ഡയറക്ടറായ ആദ്യ ഹിന്ദുമതവിശ്വാസി തുളസി ഗബ്ബാഡിന്റെ ദീപാവലി ആശംസ അറിയിച്ചുള്ള എക്‌സ് പോസ്റ്റിന് താഴെയായി ദീപാവലി അമേരിക്കൻ ആഘോഷമല്ല, ഇന്ത്യയിലേക്ക് തിരികെ പോകൂ, എന്റെ രാജ്യത്ത് നിന്ന് ഇറങ്ങി പോകൂ എന്നിങ്ങനെ കമന്റുകൾ വന്നതിന് പിന്നാലൊണ് വാൻസിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

Content Highlights: JD Vance about his expectation about wife embracing Christianity

dot image
To advertise here,contact us
dot image