ഇന്ന് തമിഴിലെ സൂപ്പർ സ്റ്റാർ, ശിവകാർത്തികേയന്റെ തലവര മാറ്റിയ ചിത്രം, അമരൻ റീലിസ് ചെയ്തിട്ട് 1 വർഷം

അമരൻ 300 കോടിയിൽ കൂടുതൽ കളക്ഷൻ ചിത്രം നേടിയിരുന്നു

ഇന്ന് തമിഴിലെ സൂപ്പർ സ്റ്റാർ, ശിവകാർത്തികേയന്റെ തലവര മാറ്റിയ ചിത്രം, അമരൻ റീലിസ് ചെയ്തിട്ട് 1 വർഷം
dot image

ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 'അമരൻ'. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രം മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്തതായിരുന്നു. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. സിനിമ 300 കോടിയിൽ കൂടുതൽ കളക്ഷൻ ചിത്രം അന്ന് നേടിയിരുന്നു . ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ എത്തിയിട്ട് 1 വർഷം പൂർത്തിയാക്കുകയാണ്. സിനിമയുടെ ഒന്നാം വർഷം ആഘോഷിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തമിഴിലെ കഴിഞ്ഞ വർഷത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അമരൻ. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിച്ചു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

അതേസമയം, 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുധ കൊങ്കര ചിത്രമായ പരാശക്തിയും അണിയറയിൽ ഒരുങ്ങുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.

Content Highlights:  1 year since Amaran was released

dot image
To advertise here,contact us
dot image