ഇജ്ജാതി കോംബോ! കാണാൻ ഒരുങ്ങിക്കോളൂ...; ജിത്തു മാധവൻ ചിത്രത്തിൽ സൂര്യക്കൊപ്പം നസ്ലെനും?, റിപ്പോർട്ട്

ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്.

ഇജ്ജാതി കോംബോ! കാണാൻ ഒരുങ്ങിക്കോളൂ...; ജിത്തു മാധവൻ ചിത്രത്തിൽ സൂര്യക്കൊപ്പം നസ്ലെനും?, റിപ്പോർട്ട്
dot image

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ജിത്തു മാധവൻ-സൂര്യ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നസ്ലെൻ എത്തുന്നുവെന്ന് റിപ്പോർട്ട്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു ഒരുക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ നസ്ലെൻ കൂടി ചിത്രത്തിൽ ഒരു പ്രധാന ഭാഗമാണെന്ന് വാർത്തകൾ വന്നതോടെ പ്രതീക്ഷകൾ ഇരട്ടിയായി. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്.

ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഏറെ നാളുകളായി ഈ വാർത്ത പല സോഷ്യൽ മീഡിയ പേജുകളിലും നിറഞ്ഞ് നിൽക്കുകയായിരുന്നു ഈ സിനിമ. സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.

Content Highlights: Naslen to be part of Jithu Madhavan Suriya Movie, Report

dot image
To advertise here,contact us
dot image