ദക്ഷിണാഫ്രിക്ക എയെ എറിഞ്ഞൊതുക്കി ഇന്ത്യൻ നിര; ആദ്യ ദിനം ഒമ്പത് വിക്കറ്റുകൾ നഷ്ടം

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്

ദക്ഷിണാഫ്രിക്ക എയെ എറിഞ്ഞൊതുക്കി ഇന്ത്യൻ നിര; ആദ്യ ദിനം ഒമ്പത് വിക്കറ്റുകൾ നഷ്ടം
dot image

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഒന്നാം അനൗദ്യോ​ഗിക ചതുർദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് മേൽക്കൈ. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക എ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 299 റൺ‍സെന്ന നിലയിലാണ്. ജോർദാൻ ഹെർമൻ, സുബൈർ ഹംസ, റൂബിൻ ഹെർമൻ എന്നിവർ അർദ്ധ സെ‍ഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി. നാല് വിക്കറ്റെടുത്ത തനൂഷ് കോട്യാനാണ് ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ജോർദാൻ ഹെർമൻ 71, സുബൈർ ഹംസ 66, റൂബിൻ ഹെർമൻ 54, ടിയാൻ വാൻ വ്യൂറെൻ 46 എന്നിങ്ങനെ റൺസെടുത്തു.

ഇന്ത്യൻ നിരയിൽ നാല് വിക്കറ്റെടുത്ത തനൂഷ് കോട്യാനാണ് തിളങ്ങിയത്. മാനവർ സുത്താർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഖലീൽ അഹ​മ്മദ്, അൻഷുൽ കംബോജ്, ​ഗുർനൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: India A dominates in first unofficial Test against South Africa A

dot image
To advertise here,contact us
dot image