

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യുടെ ടൈറ്റിൽ ട്രാക്ക് 'റേജ് ഓഫ് കാന്ത' പുറത്തിറങ്ങി. നല്ല അടിപൊളി റാപ്പ് സോങ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. അതിനാൽ ഗാനത്തിലെ രംഗങ്ങളിൽ ഒരു റെട്രോ ഫീൽ ഉണ്ട്. ഝാനു ചന്റർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് യോഗി ബിയും ലുണാർപങ്കുമാണ് റാപ്പ് വരികൾ എഴുതിയിരിക്കുന്നത്.
The fire within you now has a Raging soundtrack.🔥
— Wayfarer Films (@DQsWayfarerFilm) October 30, 2025
Unleashing “Rage of Kaantha” - lyrical video OUT NOW!⚡https://t.co/jlmunfRs4R
A @SpiritMediaIN and @DQsWayfarerFilm production 🎬#Kaantha #DulquerSalmaan #RanaDaggubati #SpiritMedia #DQsWayfarerfilms #Bhagyashriborse…
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹവും ഇവരുടെ ബന്ധത്തിൻ്റെ ആഴവും ഗാനത്തിൻ്റെ മനോഹരമായ വരികളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന ആദ്യ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ദുൽഖർ സൽമാൻ എന്ന നടന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും "കാന്ത" എന്ന സൂചനയാണ് ടീസർ നൽകിയത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ, സമുദ്രക്കനി എന്നിവരാണ് ആ കലാകാരന്മാരായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു. റാണ ദഗ്ഗുബതി ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം അവതരിപ്പിക്കുന്നത്.
Content Highlights: Dulquer Salmaan starrer Kaantha new lyric video song out