വിജയ്‌യുടെ മകനെ കണ്ടതും 'ഇളയ ദളപതി' എന്ന് വിളിച്ച് ആരാധകർ, കൈ കൊണ്ട് ആംഗ്യം കാണിച്ച് ജേസൺ, വീഡിയോ

സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളാണ് വിജയുടെ മകൻ ജേസൺ സഞ്ജയ്.

വിജയ്‌യുടെ മകനെ കണ്ടതും 'ഇളയ ദളപതി' എന്ന് വിളിച്ച് ആരാധകർ, കൈ കൊണ്ട് ആംഗ്യം കാണിച്ച് ജേസൺ, വീഡിയോ
dot image

സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളാണ് വിജയുടെ മകൻ ജേസൺ സഞ്ജയ്. ഇപ്പോൾ ജേസൺ എയർപോർട്ടിൽ നിന്ന് നടന്ന് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജേസൺ ഇറങ്ങി വരുന്ന സമയത്ത് ഇളയ ദളപതി എന്ന് ആരാധകർ വിളിച്ചു, ഉടനെ കൈ കൊണ്ട് 'എന്തിനാടാ' എന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ച് ചിരിച്ചുകൊണ്ടാണ് ജേസൺ പ്രതികരിച്ചത്.

പൊതുവെ ക്യാമറയ്ക്ക് മുൻപിൽ വരാതിരിക്കാൻ ശ്രമിക്കുന്ന ആളാണ് ജേസൺ. ഒരു ബോഡിഗാർഡോ ഫാൻസി വസ്ത്രങ്ങളോ ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് ജേസൺ എയർപോർട്ടിൽ എത്തിയത്. ഇപ്പോൾ ഈ വീഡിയോ വൈറൽ ആയതോടെ 'അച്ഛന്റെ മകൻ തന്നെ', 'ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമില്ല', 'സച്ചിൻ സിനിമയിലെ വിജയ്‌യെ പോലെയുണ്ട്', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അതേസമയം, ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ഇത് എന്നാണ് സൂചന. 2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.

Content Highlights: Jason Sanjay Reacts to fans after calling him ilayathalapathi

dot image
To advertise here,contact us
dot image