'ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ED പേടി കൊണ്ട്; കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു'

'ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ'

'ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ED പേടി കൊണ്ട്; കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു'
dot image

ന്ദ്രിക പത്രത്തിന് സംവിധായകൻ ബ്ലെസി നൽകിയ അഭിമുഖം ഇപ്പോൾ ചർച്ചയാകുകയാണ്. ഇന്ത്യയിൽ ഇ ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്നുമാണ് ബ്ലെസി പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസി. അവാർഡ് ലഭിക്കാൻ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണെന്ന് ബ്ലെസി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

'അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്ക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ വരുമ്പോൾ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷൻ വലുതാണ്." ബ്ലെസി പറഞ്ഞു.

ഗൾഫിൽ സൈമ അവാർഡിനായി പോയപ്പോൾ മഹാരാജ എന്ന സിനിമയുടെ സംവിധായകൻ അവാർഡ് ലഭിക്കാതെ പോയപ്പോൾ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത് എന്ന് ചോദിച്ചു. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുകയാണ് എന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി നല്‍കിയത് എന്നാണ് ചന്ദ്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറയുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പുറകെ ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Content Highlights: Blessy about Aadujeevitham national awards

dot image
To advertise here,contact us
dot image