ലോർഡ് മാർക്കോ ആണോ…അതോ അമീർ?; മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രം, പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടൈൻമെന്റ്

ഹനീഫ് അദേനി നേരത്തെ പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം അമീർ ആണോ എന്ന സംശയത്തിലാണ് ആരാധകർ.

ലോർഡ് മാർക്കോ ആണോ…അതോ അമീർ?; മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രം, പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടൈൻമെന്റ്
dot image

മാർക്കോ സിനിമയുടെ നിർമാതാവായ ഷെരീഫ് മുഹമ്മദിന്റെ പുതിയ ചിത്രം മമ്മൂട്ടിയുമായി എന്ന് അറിയിച്ച് ക്യൂബ്സ് എന്റർടൈൻമെന്റ്. മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് നിർമാതാക്കൾ ഈ വിവരം അറിയിച്ചത്. മാർക്കോയുടെ അടുത്ത ഭാഗമാണോ അതോ ഹനീഫ് അദേനി നേരത്തെ പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം അമീർ ആണോ എന്ന സംശയത്തിലാണ് ആരാധകർ.

മാർക്കോ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം കാട്ടാളൻ എന്ന ചിത്രത്തിന്റെ ജോലികളിലാണ് ക്യൂബ്സ് എന്റർടൈൻമെന്റ്. ഇപ്പോഴിതാ അതിന്റെ എല്ലാം ഇടയിലാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത് ആണെന്ന പ്രഖ്യാപനം. 'എന്തോ വലുത് വരൻ പോകുന്നു', 'സംഭവം ഇറുക്ക്', 'ഇനി ഇക്കയുടെ വിളയാട്ടം', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

നിലവിൽ ആന്റണി വർഗീസ് നായകനായി അഭിനയിക്കുന്ന കാട്ടാളന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടെ ഹെവി മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ നടന്റെ പിറന്നാൾ ദിനം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനായ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി.

Content Highlights: Cubes Entertainment announces new movie with mammootty

dot image
To advertise here,contact us
dot image