'തൊണ്ണൂറുകളിലെ സുന്ദരി'യായി ആലിയ, ബൻസാലി സെറ്റിൽ നിന്ന് ചിത്രങ്ങൾ ചോർന്നു, കണ്ണുതള്ളി ആരാധകർ

സഞ്ജയ് ലീല ബൻസാലിയുടെ സെറ്റിൽ നിന്ന് ആലിയാ ഭട്ടിന്റെ ക്യാരക്ടർ ലുക്ക് ചോർന്നു

'തൊണ്ണൂറുകളിലെ സുന്ദരി'യായി ആലിയ, ബൻസാലി സെറ്റിൽ നിന്ന് ചിത്രങ്ങൾ ചോർന്നു, കണ്ണുതള്ളി ആരാധകർ
dot image

'ഗംഗുഭായ് കത്തിയവാടി' എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിൽ നിന്നുള്ള ആലിയ ഭട്ടിന്റെ ക്യാരക്ടർ ലുക്ക് ചോർന്നിരിക്കുകയാണ്. തൊണ്ണൂറുകളിലെ നായികാ ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടി എന്നാണ് പലരും ചിത്രങ്ങൾക്ക് താഴെ കമ്മറ്റി ചെയ്തിരിക്കുന്നത്.

'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് - ബൻസാലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന വിശേഷതയും 'ലവ് ആൻഡ് വാറി'നുണ്ട്. 2007 ൽ 'സാവരിയ' എന്ന ബൻസാലി ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയരംഗത്തേക്ക് എത്തുന്നത്. 17 വർഷങ്ങൾക്ക് ശേഷം ബൻസാലിയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് 'ലവ് ആൻഡ് വാർ'. ആദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജനുവരിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഈ വർഷം ക്രിസ്തുമസിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. ബൻസാലിയുടെ 'ഗംഗുഭായ് കത്തിയവാടി' എന്ന സിനിമയിലെ പ്രകടനത്തിന് ആലിയ ഭട്ടിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlights: Alia Bhatt's character look leaked from the sets of Sanjay Leela Bhansali's film

dot image
To advertise here,contact us
dot image