
ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ടോം ക്രൂസ്. ഗംഭീര ആക്ഷന്‍ സിനിമകളിലൂടെ അദ്ദേഹം നിരന്തരം പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ അന ഡി അര്‍മാസുമായി നടന്‍ ഡേറ്റിങ്ങില്‍ ആണെന്നും ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഒന്‍പത് മാസം നീണ്ട പ്രണയത്തിന് ശേഷമാണു ഇരുവരും വേര്‍പിരിയുന്നത്. 'പരസ്പരമുള്ള സ്പാര്‍ക്ക് നഷ്ടപ്പെട്ടു' എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇരുവരും നല്ല സുഹൃത്താക്കളായി തന്നെ തുടരുമെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാനിരിക്കെയാണ് ഈ വേര്‍പിരിയല്‍. ബന്ധം പിരിഞ്ഞാലും ഒരുമിച്ച് അഭിനയിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ടോമും അനയും ഒരുമിച്ച് ഡിന്നര്‍ കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. അനയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ച് ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന ചിത്രവും വൈറലായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവരുന്നത്. ടോം ക്രൂസും അന ഡി അർമാസും ഡീപ്പർ എന്ന പേരിൽ ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറിൽ അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു. 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ആണ് ഏറ്റവും ഒടുവിലായി തിയേറ്ററിൽ എത്തിയ ടോം ക്രൂസ് സിനിമ. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസിൽ കളക്ഷൻ 562 മില്യൺ യുഎസ് ഡോളറാണ്. ഇതിൽ 186 മില്യൺ ഡോളർ യു എസ് മാർക്കറ്റിൽ നിന്നും ബാക്കി 376 മില്യൺ യു എസ് ഡോളർ മറ്റു ഇന്റർനാഷണൽ മാർക്കറ്റുകളിൽ നിന്നുമാണ് സിനിമ നേടിയത്.
Content Highlights: Tom Cruise and ana de armas seperated