പിറന്നാൾ സമ്മാനായി റൊമാന്റിക് ഗാനം, പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലെ ഗാനം പുറത്തിറങ്ങി

വിജയ് യേശുദാസ്, പാർവതി മീനാക്ഷി തുടങ്ങിയർ പാടിയ ഗാനം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്

പിറന്നാൾ സമ്മാനായി റൊമാന്റിക് ഗാനം, പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലെ ഗാനം പുറത്തിറങ്ങി
dot image

പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി ആർ ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. റൊമാന്റിക് ഗാനമായ 'കാട്ടു രസാ' എന്ന് തുടങ്ങുന്ന പാട്ട് ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പാട്ടിന്റെ മലയാളം വരികൾ വിനായകൻ ശശികുമാറും തമിഴ് വരികൾ മാണി അമുദവാനൻ, രവി വർമ്മ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസ്, പാർവതി മീനാക്ഷി തുടങ്ങിയർ പാടിയ ഗാനം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷത്തിലെത്തും. ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും എ വി അനൂപും ചേർന്നാണ് ചിത്രം നിർമിച്ചത്. ജി ആർ ഇന്ദുഗോപന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടൻ. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവും , ചിത്രസംയോജനം ശ്രീജിത്ത് സാരംഗും.

ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് സച്ചിയുടെ സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാരാണ്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, 'ഡബിൾ മോഹനൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് സംഭവിച്ച പരിക്ക് കാരണം സിനിമയുടെ ഷൂട്ടിംഗ് രണ്ട് വർഷത്തോളം നീണ്ടുപോയിരുന്നു. കഠിനമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയയും മൂന്ന് മാസത്തെ വിശ്രമവും ആവശ്യമായി വന്നിരുന്നു. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് ചിത്രം പൂർത്തീകരിച്ചത്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായതിനാൽ ഈ സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlights: song from Prithviraj's film Vilayat Buddha has been released

dot image
To advertise here,contact us
dot image