'ഇതുപോലെ ഒരു മാസ് ഡയലോഗ് സിനിമയിൽ പോലും കിട്ടികാണില്ല', ഷാരൂഖ് ഖാനെ പുകഴ്ത്തി സൽമാൻ; കയ്യടിച്ച് ഫാൻസ്‌

ഷാരൂഖിന്റെ മകൻ സംവിധാനം ചെയ്ത വെബ് സീരീസ് ആയ ബാഡ്‌സ് ഓഫ് ബോളിവുഡിൽ മൂവരും അതിഥി വേഷത്തിൽ എത്തിയിരുന്നു

'ഇതുപോലെ ഒരു മാസ് ഡയലോഗ് സിനിമയിൽ പോലും കിട്ടികാണില്ല', ഷാരൂഖ് ഖാനെ പുകഴ്ത്തി സൽമാൻ; കയ്യടിച്ച് ഫാൻസ്‌
dot image

ബോളിവുഡിലെ ഖാൻ ത്രയങ്ങളാണ് ഷാരൂഖ് ഖാനും ആമിർ ഖാനും സൽമാൻ ഖാനും. മൂന്ന് ഖാന്മാരുടെ സിനിമകൾക്കും ഇന്നും വലിയ സ്വീകാര്യതയാണ് ഉള്ളത്. മൂവരെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാനായി ആരാധകർ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇവർ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരിക്കുകയാണ്. സൗദിയിൽ നടന്ന ജോയ് ഫോറം 2025 എന്ന പരിപാടിയിലാണ് ഇവർ ഒരുമിച്ചെത്തിയത്.

ഇപ്പോഴിതാ വേദിയിൽ വെച്ച് ഷാരൂഖ് ഖാനെക്കുറിച്ച് നടൻ സൽമാൻ ഖാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'ഞാനും ആമിർ ഖാനും സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്. എന്നാൽ ഷാരൂഖ് അങ്ങനെയല്ല. അയാൾ ഡൽഹിയിൽ നിന്നാണ് വന്നത്', എന്നായിരുന്നു സൽമാന്റെ വാക്കുകൾ. വലിയ കയ്യടികളോടെയാണ് സൽമാന്റെ വാക്കുകളെ ജനം സ്വീകരിച്ചത്. സിനിമയിൽ പോലും ഷാരൂഖിന് ഇത്രയും വലിയ എലവേഷൻസ് കിട്ടികാണില്ല എന്നാണ് പലരും കുറിക്കുന്നത്. മൂന്ന് പേരും ഒന്നിച്ച് ഒരു സിനിമയിൽ വരുന്നതിനെക്കുറിച്ച് സൽമാൻ വ്യക്തമാക്കി.

'ഞങ്ങൾ മൂന്ന് പേരെയും ഒരുമിച്ച് ഒരു സിനിമയിൽ താങ്ങാൻ ആർക്കും കഴിയില്ല', എന്നാണ് സൽമാൻ പറഞ്ഞത്. ഷാരൂഖിന്റെ മകൻ സംവിധാനം ചെയ്ത വെബ് സീരീസ് ആയ ബാഡ്‌സ് ഓഫ് ബോളിവുഡിൽ മൂവരും അതിഥി വേഷത്തിൽ എത്തിയിരുന്നു. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങിയിരിക്കുന്നത്. നിറയെ കാമിയോകളും റഫറൻസുകളും ഈ സീരിസിലുണ്ട് അതെല്ലാം ഗംഭീരമാണെന്നും കമന്റുകളുണ്ട്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ, രാഘവ് ജുയൽ എന്നിവർ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇതിൽ രാഘവ് ജുയലിൻ്റെ പ്രകടനം ഏറെ കയ്യടി നേടുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്.

Content Highlights: Salman Khan about SRK

dot image
To advertise here,contact us
dot image