കഥ അല്ല ഴോണർ ആയിരുന്നു എന്റെ പ്രശ്നം, 'ഡ്യൂഡ്' ആദ്യം ഞാൻ റിജെക്റ്റ് ചെയ്ത സിനിമ; പ്രദീപ് രംഗനാഥൻ

മമിതയുടെ ഒപ്പമുള്ള ഓരോ സീനുകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്

കഥ അല്ല ഴോണർ ആയിരുന്നു എന്റെ പ്രശ്നം, 'ഡ്യൂഡ്' ആദ്യം ഞാൻ റിജെക്റ്റ് ചെയ്ത സിനിമ; പ്രദീപ് രംഗനാഥൻ
dot image

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ ആദ്യം താൻ ചിത്രം റിജെക്ട് ചെയ്‌തെന്നും സിനിമയുടെ ഴോണർ ആയിരുന്നു അതിന് കാരണമെന്ന് പറയുകയാണ് പ്രദീപ് രംഗനാഥൻ. റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രദീപിന്റെ പ്രതികരണം.

'ഡ്യൂഡിൻ്റെ കഥ എന്നോട് പറയുന്ന സമയത്ത് ലവ് ടുഡേ ഞാൻ പൂർത്തിയാക്കിയിരുന്നു ഒപ്പം ലവ് ഇൻഷുറൻസ് കമ്പനി സൈൻ ചെയ്തിരുന്നു. ആ രണ്ട് സിനിമകളും ലവ് സിനിമകൾ ആയിരുന്നു. ഡ്യൂഡിലും ലവ് സ്റ്റോറി ആണ് കഥയുടെ ബേസ്. ഈ ഴോണർ വീണ്ടും റിപ്പീറ്റ് ചെയ്യാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട് ഡ്യൂഡ് ചെയ്യേണ്ട എന്ന് തീരുമാനിച്ചു. അതിന് ശേഷം ഞാൻ ഡ്രാഗൺ ചെയ്തു. അതൊരു ലവ് സിനിമ ആയിരുന്നില്ല. ആ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ ഡ്യൂഡ് ചെയ്യാമെന്ന് തീരുമാനിച്ചു. കാരണം ഇപ്പോൾ മാത്രമേ എനിക്ക് ഈ സിനിമ ചെയ്യാൻ സാധിക്കൂ. വയസായികഴിഞ്ഞാൽ ലവ് സിനിമ ചെയ്യാൻ കഴിയില്ലലോ. ഡ്യൂഡിൻ്റെ കഥയിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നു ഴോണർ ആയിരുന്നു പ്രശ്നം', പ്രദീപിന്റെ വാക്കുകൾ.

മമിതയുടെ ഒപ്പമുള്ള ഓരോ സീനുകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. റൊമാൻസും ഇമോഷണൽ സീനുകളും രണ്ടുപേരും മികച്ചതാക്കിയെന്നും ശരത്കുമാർ ചെയ്ത കഥാപാത്രത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ആക്ഷൻ സീനുകളിലും പ്രദീപ് വക മാസ്സ് പരിപാടികൾ ഉണ്ടെന്നും ചിത്രം അവസാനിക്കുമ്പോൾ ഒരു നല്ല സോഷ്യൽ മെസ്സേജ് നൽകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. സായിയുടെ മ്യൂസിക് ഓരോ സീനിനെയും മികച്ചതാക്കിയെന്നും ആദ്യ സിനിമ തന്നെ അദ്ദേഹം കലക്കിയെന്നും കമന്റുകൾ ഉണ്ട്. ഈ ദീപാവലി 'ഡ്യൂഡ്' തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

Content Highlights: Pradeep Ranganathan about Dude Movie

dot image
To advertise here,contact us
dot image