'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..' ഇംഗ്ലീഷോ മലയാളമോ ശശി തരൂരിന് പഞ്ച് മസ്റ്റ് ആണ്

സൂപ്പർ ലീഗ് കേരള സീസൺ 2 , വൈറലായി ശശി തരൂരിന്റെയും ബേസിലിന്റെയും സംഭാഷണം

'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..' ഇംഗ്ലീഷോ മലയാളമോ ശശി തരൂരിന് പഞ്ച് മസ്റ്റ് ആണ്
dot image

കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയുടെ പ്രമോ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. നേരത്തെ ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നുവെങ്കിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് ശശി തരൂരും ഒത്തുള്ള ബസിലിന്റെ സംഭാഷണമാണ്.

തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ തരുത്ത് നിന്ന ബേസിലിനെ മലയാളം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. 'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..' എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ. ഒക്ടോബർ 5 നാണ് തിരുവന്തപുരം കൊമ്പൻ കണ്ണൂർ വാരിയേസുമായി ഏറ്റുമുട്ടുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ആദ്യ മത്സരം ബേസിലിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്.സിയും തമ്മിലാണ്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. രണ്ടാം മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മലപ്പുറം എഫ് സിയും തൃശ്ശൂർ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. വലിയ ആവേശത്തിലാണ് ഫുട്ബാൾ ആരാധകർ.

Content Highlights- Super League Kerala Season 2, Shashi Tharoor and Basil's conversation goes viral

dot image
To advertise here,contact us
dot image