
പാനൂര്‍: ആഗോള അയ്യപ്പ സംഗമത്തിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും വടകര എംപിയുമായ ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം നടത്തിയ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. കൂത്തുപറമ്പിലെ വികസന മുരടിപ്പിനെതിരെയാണ് ജനമുന്നേറ്റം നടത്തുന്നത്. പാനൂര്‍ താലൂക്ക് ആശുപത്രി സര്‍ക്കാര്‍ കടലാസിലൊതുക്കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി പി എ സലാം അധ്യക്ഷത വഹിച്ചു. പി കെ ഷാഹുല്‍ ഹമീദ്, കെ പി സാജു, വി സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ കെ പി ഹാഷിം, കാട്ടൂര്‍ മഹമൂദ്, സി കെ സഹജന്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ് സ്റ്റേഷന്‍ പരിസത്തുനിന്നാരംഭിച്ച ജാഥ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
Content Highlights: Shafi Parambil MP against Government on Global Ayyappa Sangamam