
സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 2017-ല്‍ പുറത്തിറങ്ങിയ 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രം. ചിത്രത്തില്‍ അഭിനയിച്ച സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്റെ തുറന്നുപറച്ചിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്‌യുവിന്റെ വിജയകഥ സിനിമയായപ്പോള്‍ വാണിജ്യവിജയത്തിനുവേണ്ടി ചരിത്രംമാറ്റിയെഴുതി എന്നായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തല്‍. താനാണ് മാറ്റം നിര്‍ദേശിച്ചതെന്നും രൂപേഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമ വിജയിക്കണമെങ്കില്‍ കെഎസ്‌യുക്കാരന്റെ കഥ ഇടതുപശ്ചാത്തലത്തിലേക്ക് മാറ്റാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് രൂപേഷ് പറഞ്ഞത്.
തുടർന്ന് രൂപേഷിന്റെ വാക്കുകളെ നിഷേധിച്ച് സംവിധായകൻ ടോം ഇമ്മട്ടി രംഗത്തെത്തി. ആദ്യം മുതൽ സിനിമയുടെ കളർ ചുവപ്പ് തന്നെ ആയിരുന്നു എന്നും മാർക്കറ്റ് വാല്യൂവിന്റെ പേരിൽ കഥ മാറ്റിയതല്ല എന്നും ടോം റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് രൂപേഷ് പീതാംബരൻ. പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്‌സിക്കന്‍ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് താൻ പറഞ്ഞതെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ് പറഞ്ഞ രൂപേഷ് തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകളും പോസ്റ്റിനൊപ്പം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'ഞാൻ കോളേജിൽ പഠിക്കുമ്പോൾ KSUയുടെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (Pre-degree Rep) വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ KSUകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്.
പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. ഞാൻ ആരാധിക്കുന്ന നേതാക്കൾ ഇവരാണ്:
നേരത്തെ രൂപേഷിനെ പിന്തുണച്ച് യഥാര്‍ഥ കഥയിലെ നായകനും നടനുമായ ജിനോ ജോൺ രംഗത്തെത്തിയിരുന്നു. രൂപേഷ് പറഞ്ഞത് തന്നെയാണ് ശരിയെന്നും തന്റെ സുഹൃത്തായ ടോം ഇമ്മട്ടി പറയുന്നത് നുണയാണെന്നും ജിനോ ജോൺ പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് ജിനോയുടെ പ്രതികരണം.
Content Highlights: Roopesh Pithambaran response to Tom Emmatty