
കൊച്ചി: എറണാകുളം ആലുവയിൽ തത്തയെ പിടിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്ക്കൂളിവലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ .
ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സിനാന്റെ മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ദു:ഖം രേഖപ്പെടുത്തി.
Content Highlight : 12-year-old dies after falling coconut tree while trying to catch parrot