ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിരാജ്, വെല്ലുവിളി ഏറ്റെടുത്ത് ബേസിൽ ജോസഫ്

രാജുവേട്ടാ രാജമൗലിയുടെ സെറ്റിലാണോ... അല്ല ഞാൻ മാർട്ടിൻ സ്കോർസെസെയായി ചർച്ചയിലാണ്, തഗ് അടിച്ച് പൃഥ്വിയും ബേസിലും, കേരള സൂപ്പർ ലീഗ് പ്രമോ ശ്രദ്ധ നേടുന്നു

ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിരാജ്, വെല്ലുവിളി ഏറ്റെടുത്ത് ബേസിൽ ജോസഫ്
dot image

കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ബേസിൽ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത് കേരള സൂപ്പർ ലീഗിന്റെ പ്രമോ ആണ്.

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയെ പ്രമോ ഇരു ടീമിന്റെയും ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്നാണ് പൃഥ്വിരാജ് ബേസിലിനെ വെല്ലുവിളിച്ചിരിക്കുന്നത്. കളി ഗ്രൗണ്ടിൽ കണ്ടറിയാം എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ രാജുവേട്ടാ രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസിൽ ചോദിക്കുമ്പോൾ അല്ല സ്കോർസെസെയായി ചർച്ചയിലാണ് എന്നാണ് പൃഥ്വിയുടെ തഗ് മറുപടി. പ്രോമോ വിഡിയോയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

അതേസമയം, ബേസിൽ ജോസഫ് നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം മരണമാസ്സ്‌ ആണ്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു സിനിമ നേടിയത്. മോഹൻലാലിൻറെ ഹൃദയപൂർവം എന്ന സിനിമയിലും ബസിലിന്റെ കാമിയോ റോൾ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം എമ്പുരാൻ ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി മോഹൻലാൽ നായകനായ ചിത്രം വമ്പൻ വിജയമായിരുന്നു നേടിയിരുന്നത്. സിനിമയിൽ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.

Content Highlights- Prithviraj and Basil joseph Thug, Kerala Super League promo draws attention

dot image
To advertise here,contact us
dot image