ഒരു സിനിമയ്ക്ക് പ്രതിഫലം 530 കോടി!, ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ഹോളിവുഡ് താരം സിഡ്നി സ്വീനി; ആരാകും നായകൻ?

ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കൻ യുവതിയുടെ റോളിലാണ് സിഡ്നി ഈ സിനിമയിൽ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്

ഒരു സിനിമയ്ക്ക് പ്രതിഫലം 530 കോടി!, ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ഹോളിവുഡ് താരം സിഡ്നി സ്വീനി; ആരാകും നായകൻ?
dot image

'യൂഫോറിയ', 'ദി വൈറ്റ് ലോട്ടസ്', 'എനിവൺ ബട്ട് യൂ' എന്നീ പ്രോജെക്റ്റുകളിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതയായ ഹോളിവുഡ് നടിയാണ് സിഡ്നി സ്വീനി. ഇപ്പോഴിതാ നടി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ റെക്കോർഡ് പ്രതിഫലമാണ് സിഡ്‌നിയ്ക്ക് ഓഫർ ചെയ്തിരിക്കുന്നത്.

'ദി സൺ' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 45 മില്യൺ പൗണ്ട് ആണ് സിഡ്‌നിയുടെ ഈ സിനിമയ്ക്കുള്ള പ്രതിഫലം, അതായത് ഏകദേശം 530 കോടി രൂപ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡിലെ ഒരു പ്രമുഖ നിർമാണ കമ്പനിയാണ് സിഡ്‌നിയ്ക്ക് ഈ റെക്കോർഡ് തുക നൽകുന്നത്. എന്നാൽ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നടി സിനിമയുടെ ഭാഗമാകുന്നതോടെ ഇന്റർനാഷണൽ മാർക്കറ്റിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കൻ യുവതിയുടെ റോളിലാണ് സിഡ്നി ഈ സിനിമയിൽ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.

2026 ന്റെ തുടക്കത്തിൽ ന്യൂയോർക്ക്, പാരീസ്, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പദ്ധതിയിടുന്നത്. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ നടൻ ധനുഷിനൊപ്പം സിഡ്നി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് വന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

Content highlights: Sydney Sweeney to debut in Bollywood?

dot image
To advertise here,contact us
dot image