കൽക്കി രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഇല്ല, ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് അറിയിച്ച് നിർമാതാക്കൾ

കൽക്കി രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഇല്ല, ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ
dot image

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യ്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കൽക്കി 2898 എഡി. സിനിമയിൽ പ്രധാന വേഷത്തിൽ ദീപിക പദുകോണും എത്തിയിരുന്നു. തിയേറ്ററിൽ നിന്ന് ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഇക്കാര്യം ആരാധകർക്കായി അറിയിച്ചിരിക്കുന്നത്.

'കൽക്കി 2898AD യുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇരുവരും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷമാണ് ഈ തീരുമാനം ആരാധകരോടായി പങ്കുവെക്കുന്നത്. ആദ്യ ഭാഗത്തിലെ നേട യാത്രയ്ക്ക് ശേഷം പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൽക്കി പോലൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്മെന്റ് അർഹിക്കുന്നുണ്ട്. ദീപിക പദുകോണിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു' എന്നാണ് വൈജയന്തി മൂവീസ് അറിയിച്ചു.

ദീപിക സിനിമയിൽ നിന്ന് പിന്മാറാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബോളിവുഡ് സെറ്റിലെ ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച ഡിമാന്റുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ദീപികയുടെ ഡമാറ്റുകൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ കൽക്കി സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതെന്നാണ് വിവരം.

2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

Deepika Padukone will not be in Kalki's sequel, makers confirm

dot image
To advertise here,contact us
dot image