മൂത്തോനായി അഭിനയിക്കാം എന്ന് പറഞ്ഞത് മമ്മൂക്ക, അതൊരു വലിയ ഗിഫ്റ്റ് ആയിരുന്നു; ശാന്തി ബാലചന്ദ്രൻ

സിനിമയിൽ ഒരു വാക്ക് മാത്രമേ മൂത്തോൻ പറയുന്നുവുള്ളൂ എങ്കിലും അത് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് അറിയാം അതാരാണെന്ന്

മൂത്തോനായി അഭിനയിക്കാം എന്ന് പറഞ്ഞത് മമ്മൂക്ക, അതൊരു വലിയ ഗിഫ്റ്റ് ആയിരുന്നു; ശാന്തി ബാലചന്ദ്രൻ
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ കാമിയോ റോളിൽ മമ്മൂട്ടിയും എത്തിയിരുന്നു. മുഖം കാണിച്ചില്ലെങ്കിലും ഇത് മമ്മൂട്ടി ആണെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മൂത്തോനായി അഭിനയിക്കാൻ മമ്മൂട്ടി ഇങ്ങോട്ട് താൽപര്യം പ്രകടിപ്പിച്ചതാണെന്ന് പറയുകയാണ് സിനിമയുടെ കോ റൈറ്ററായായ ശാന്തി ബാലചന്ദ്രൻ.

'മൂത്തോൻ എന്ന കഥാപാത്രം നേരത്തെ ഉണ്ട്. പക്ഷെ ഈ സിനിമയിൽ ആ കഥാപാത്രത്തെ എത്ര കാണിക്കുമെന്നത് തീരുമാനിച്ചിരുന്നില്ല. കാരണം അധികം നമ്മൾ ആ കഥാപാത്രത്തിലേക്ക് പോകുന്നില്ല. അപ്പോൾ അത്രയും ലെജൻഡറി ആയിട്ടുള്ള ഒരു നടനെ ആ ഒരു സീനിലേക്ക് മാത്രം വിളിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ അന്ന് ചിന്തിച്ചിരുന്നില്ല. സിനിമ വികസിച്ചു വരുമ്പോൾ അദ്ദേഹം ഞങ്ങൾ ചെയ്യുന്നത് കാണുന്നുണ്ടായിരുന്നു.

സിനിമയിൽ ഒരു വാക്ക് മാത്രമേ മൂത്തോൻ പറയുന്നുവുള്ളൂ എങ്കിലും അത് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് അറിയാം അതാരാണെന്ന്. പുള്ളി തന്നെയാണ് ആ വേഷം ചെയ്യാമെന്ന് പറഞ്ഞിരുന്നത്. ഒരു ടീം എന്ന നിലയ്ക്ക് അദ്ദേഹം അങ്ങനെ പറഞ്ഞത് ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഗിഫ്റ്റ് ആയിരുന്നു,' ശാന്തി ബാലചന്ദ്രൻ പറഞ്ഞു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് 2.70 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം പിന്നീട് കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ചു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഞെട്ടിച്ചു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കി. വാരാന്ത്യങ്ങളിൽ മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നിലനിർത്തി.

തുടർച്ചയായ 20 ദിവസങ്ങളിൽ 2 കോടിക്ക് മുകളിൽ കളക്ഷൻ നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 19-ാം ദിവസം 2.4 കോടിയും 20-ാം ദിവസം 2.09 കോടിയും നേടി ചിത്രം ഈ ചരിത്ര നേട്ടം പൂർത്തിയാക്കി. 20 ദിവസത്തെ കേരള കളക്ഷൻ മാത്രം 93 കോടി രൂപയാണ്. ഈ കണക്കുകൾ ചിത്രത്തിന്റെ ജനപ്രീതിയും പ്രേക്ഷക പിന്തുണയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

content highlights: Shanthi says it was Mammootty who expressed interest in acting in Lokah

dot image
To advertise here,contact us
dot image