
ഓസീസ് വനിതകളെ നൂറ് റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ. ഇന്ത്യയുടെ 292 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ 190 റൺസിൽ ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയാണ് ടീമിന്റെ ടോപ് സ്‌കോറർ. ദീപ്തി ശർമ 40 റൺസും റിച്ച ഗോഷ് 29 റൺസും നേടി.
മറുപടി ബാറ്റിങിൽ എലീസ് പെറി 44 റൺസും അന്നാബെൽ 45 റൺസും നേടി. മറ്റുളവർക്കാർക്കും തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തി. ആദ്യ മത്സരം ഓസീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
Content Highlights- Indian women beat Australia women by 100 runs; level ODI series