മലബാറുകാരെ ഇങ്ങക്ക് ടൊവിനോയ്ക്കും നസ്രിയയ്ക്കും ഒപ്പം അഭിനയിക്കണോ ? പരാരി സിനിമയിൽ കിടിലൻ അവസരം ഉണ്ട്

നസ്രിയയും ടൊവിനോയും പ്രധാന വേഷത്തിലെത്തുന്ന മുഹ്‌സിൻ പരാരി സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു

മലബാറുകാരെ ഇങ്ങക്ക് ടൊവിനോയ്ക്കും നസ്രിയയ്ക്കും ഒപ്പം അഭിനയിക്കണോ ? പരാരി സിനിമയിൽ കിടിലൻ അവസരം ഉണ്ട്
dot image

നസ്രിയയും ടൊവിനോയും പ്രധാന വേഷത്തിലെത്തുന്ന മുഹ്‌സിൻ പരാരി സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റർടൈൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. സംവിധാകനായ മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലയിലുള്ള അഭിനേതാക്കളെയാണ് തേടുന്നത്. ഇരു ജില്ലയിലെയും കൊളോക്കിയൽ സ്ലാഗ് വശമുള്ളവരായിരിക്കണം.

38 - 60 വയസിനിടയിലുള്ള സ്ത്രീകളെയും 45 - 60 വയസിനിടയിലുള്ള പുരുഷന്മാരെയും സിനിമയിലേക്ക് ആവശ്യമുണ്ട്. മാത്രമല്ല 1 മുതൽ 8 വയസിനിടയിലും, 13 നും 15 നും ഇടയിൽ പ്രായമുള്ള രണ്ട് ഇരട്ട ആൺ കുഞ്ഞുങ്ങളെയും സിനിമയുടെ അണിയറപ്രവർത്തകർ തേടുന്നുണ്ട്. 8 മുതൽ 15 വയസിനിയിൽ പ്രായം വരുന്ന ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓഡിഷനിൽ പങ്കെടുക്കാം. എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോയും പെർഫോമൻസ് വീഡിയോയും പങ്കുവെക്കാനുള്ള മെയിൽ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് മുഹ്‌സിൻ പരാരി സിനിമ സംവിധാനം ചെയ്യാൻ എത്തുന്നത്. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്സിൻ പ്രവർത്തിച്ചിട്ടുണ്ട്. തന്ത വൈബ് എന്ന സിനിമയും ടൊവിനോയെ നായകനാക്കി മുഹ്‌സിൻ പരാരിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വമ്പൻ ഹിറ്റായി മാറിയ സൂക്ഷ്മദർശിനിയ്ക്ക് ശേഷം നസ്രിയയുടേതായി അടുത്ത വരുന്ന ചിത്രം കൂടിയാണിത്.

content highlights:  Muhsin Parari is looking for actors for the film, which stars Nazriya and Tovino in the lead roles

dot image
To advertise here,contact us
dot image