200 കോടിയിലെത്താൻ ഇനി എത്ര നേടണം?, ആഗോള തലത്തിൽ റെക്കോർഡ് കുതിപ്പ്; തളരാതെ 'ലോക'

30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്

200 കോടിയിലെത്താൻ ഇനി എത്ര നേടണം?, ആഗോള തലത്തിൽ റെക്കോർഡ് കുതിപ്പ്; തളരാതെ 'ലോക'
dot image

ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. ഡൊമിനിക് അരുൺ ഒരുക്കിയ സിനിമ മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടിയിലേക്ക് അടുക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിലവിൽ ലോകയുടെ ആഗോള കളക്ഷൻ 186.30 കോടിയാണ്. ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്ന് 95.10 കോടിയാണ് ലോക നേടിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റിലും വലിയ കുതിപ്പുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. 91.15 കോടിയാണ് ഓവർസീസിൽ നിന്നുള്ള ലോകയുടെ സമ്പാദ്യം. 18.78 കോടിയാണ് കഴിഞ്ഞ ദിവസം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് മാത്രം നേടിയത്. ചിത്രം ഉടൻ തന്നെ 200 കോടിയിലേക്ക് കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.

കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

content highlights: lokah all set to cross 200 crores at box office

dot image
To advertise here,contact us
dot image