
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റം. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയാണ് നടപടി.
കേര പദ്ധതിക്ക് ലോകബാങ്ക് നൽകിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവർത്തകർക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ മാത്രം കൈകാര്യം ചെയ്ത ഫയൽ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ ബി അശോക് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണ് സൂചന.
Content Highlights: Agriculture Department Principal Secretary B Ashok transferred