
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പുതിയ ബ്ലോക്കിന് പുറകുവശത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഏഴ് മൊബൈല്‍ ഫോണുകളാണ് സെൻട്രൽ ജയിലിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ജയിലിലേക്ക് മൊബൈല്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നല്‍കുന്നതിന് പുറത്ത് വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Mobile phone recovered again from Kannur Central Jail