
ഡൊമിനിക് അരുൺ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ലോക' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 2.60 കോടിയോളം രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയതെന്നാണ് റിപ്പോർട്ട്.
#Lokah Day 1 Kerala Box Office Collection - ₹2.70 Cr
— AB George (@AbGeorge_) August 29, 2025
Superb Day 2 Running, 12K+ BMS Hour Ticket Sales 💥👏@DQsWayfarerFilm Thooku 🔥 pic.twitter.com/2cA9PNgWks
ഇന്നലെ സിനിമ പുറത്തിറങ്ങി മികച്ച പ്രതികരണങ്ങൾ ലഭിച്ച് തുടങ്ങിയപ്പോൾ തന്നെ ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോയത്. തൊട്ട് അടുത്ത ദിവസവും ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.
Content Highlights: Kalyani Priyadarshan Starrer Lokah first day collection report