
ഓണം റിലീസായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഒരു മണിക്കൂറിൽ വമ്പൻ ബുക്കിംഗ് ആണ് ഇരുചിത്രങ്ങൾക്കും ലഭിക്കുന്നത്. മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ ചിത്രം ലോക എന്നിവയാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയത്.
കഴിഞ്ഞ ഒരു മണിക്കൂറിൽ 7.81k ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ഹൃദയപൂർവ്വം വിറ്റത്. അതേപോലെ 7.52k ടിക്കറ്റുകളാണ് ലോകയ്ക്ക് പ്രേക്ഷകർ ബുക്ക് ചെയ്തത്. ഏറെ നാളുകൾക്ക് അപ്പുറമാണ് റിലീസിന് ശേഷം ഒരേ സമയം പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് ഇത്രയും ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ഓണം വിന്നർ ഏത് ചിത്രമാണെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുചിത്രങ്ങളുടെയും പ്രകടനം.
Book My Show Hourly Ticket Sales #Hridayapoorvam - 7.81 K#Lokah - 7.52 K
— CINE TIMES 📽️ (@Cinetimess) August 28, 2025
Onam Battle Is ON 🤜🏼🤛🏼#Mohanlal #KalyaniPriyadarshan pic.twitter.com/qzvpDinLUA
മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂർവ്വത്തിന് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
ലോകയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പോസിറ്റീവ് പ്രതികരണങ്ങളാണ് എത്തുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓണം ലോക തൂക്കി എന്നാണ് ആരാധകർ പറയുന്നത്.
Content Highlights: Lokah and Hridayapoorvam tickets sale on book my show