
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ദേവികാ സഞ്ജയും മാത്യു തോമസും നായികാ നായകന്മാരാകുന്ന സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് . ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: first look of the movie 'Sukhammo Sukhamman' out