മോളിവുഡിന്റെ ഈ യൂണിവേഴ്‌സ് സൂപ്പർ ആണ്, ദുൽഖറിന്റെ തീരുമാനം തെറ്റിയില്ല; ഹിറ്റടിച്ച് ലോക

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്.

മോളിവുഡിന്റെ ഈ യൂണിവേഴ്‌സ് സൂപ്പർ ആണ്, ദുൽഖറിന്റെ തീരുമാനം തെറ്റിയില്ല; ഹിറ്റടിച്ച് ലോക
dot image

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പോസിറ്റീവ് പ്രതികരണങ്ങളാണ് എത്തുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓണം ലോക തൂക്കി എന്നാണ് ആരാധകർ പറയുന്നത്.

ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്.

സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര".

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുണ്ട്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Content Highlights:  lokah first show review

dot image
To advertise here,contact us
dot image