മുകേഷായി ഫഹദ്, തിലകനായി കല്യാണി; ക്ലാസിക് കോമഡി സീൻ റീക്രിയേറ്റ് ചെയ്ത് ഓടും കുതിര ചാടും കുതിര ടീം, വീഡിയോ

ഓടും കുതിര ചാടും കുതിര വർക്ക് ഷോപ്പ് ഫൂട്ടേജ് ലീക്കായി എന്നാണ് വിനയ് ഫോര്‍ട്ടിന്‍റെ വാക്കുകള്‍

dot image

ഓണത്തിന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന റോം കോം ചിത്രമാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് സലീമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

അല്‍ത്താഫും ചിത്രത്തിലെ അഭിനേതാക്കളുമാണ് ഈ വീഡിയോയിലുള്ളത്. മൂക്കില്ലാ രാജ്യത്ത് എന്ന മലയാളചിത്രത്തിലെ ഏറെ പ്രശസ്തമായ ഒരു രംഗം ഇവര്‍ റിക്രിയേറ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഓടും കുതിര ചാടും കുതിര വര്‍ക്ക് ഷോപ്പ് ഫൂട്ടേജ് ലീക്ക്ഡ് എന്ന ക്യാപ്ഷനുമായാണ് വീഡിയോ വിനയ് ഫോര്‍ട്ട് പങ്കുവെച്ചത്.

പൊട്ടിച്ചിരകളോടെയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയെ ഏറ്റെടുത്തിരിക്കുന്നത്. ഫഹദും കല്യാണിയും സുരേഷ് കൃഷ്ണയും വിനയ് ഫോര്‍ട്ടും അല്‍ത്താഫുമെല്ലാം നല്ല രസമായിട്ടുണ്ട് എന്നാണ് വീഡിയോക്ക് വരുന്ന കമന്റുകള്‍.

പുതിയ പ്രൊമോഷന്‍ ടെക്‌നിക് കൊള്ളാമല്ലോ എന്ന് അഭിനന്ദിക്കുന്നവരും ഉണ്ട്. ഈ വീഡിയോയിലേത് പോലെ രസകരമായ നിമിഷങ്ങള്‍ സിനിമയിലും പ്രതീക്ഷിക്കുന്നുവെന്നാണ് മറ്റ് ചില കമന്റുകള്‍.

ഓഗസ്റ്റ് 29നാണ് ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് സിനിമയുടെ ടീസറിനും ട്രെയിലറിനും ലഭിച്ചത്. പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദര്‍ നായിക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അശ്വനി കലേ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സൗണ്ട് നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍.

അസോസിയേറ്റ് ഡയറക്ടര്‍ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍, അമീന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlights: New funny video from Odum Kuthira Chaadum Kuthira team recreacting an old comedy movie scene

dot image
To advertise here,contact us
dot image