ഒടിടിയിൽ പടം വീഴുമെന്ന് കരുതിയോ? നിങ്ങൾക്ക് തെറ്റി; സ്ട്രീമിങ്ങിലും കത്തിക്കയറി 'എഫ് വൺ'

ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്

dot image

ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ആഗോള മാർക്കറ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ സിനിമയിപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.

ആപ്പിൾ ടിവിയിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയാണ് എഫ് വൺ എന്നാണ് അഭിപ്രായങ്ങൾ. സോഷ്യൽ മീഡിയയിലാകെ സിനിമയുടെ എഡിറ്റുകൾ കൊണ്ട് നിറയുകയാണ്. ബ്രാഡ് പിറ്റിന്റെ പ്രകടനത്തെയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ചിലർ തിയേറ്ററിൽ നിന്ന് സിനിമ കാണാൻ പറ്റാത്തതിലുള്ള സങ്കടവും പങ്കുവെച്ചിട്ടുണ്ട്. 575.6 മില്യൺ ഡോളറാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും നേടിയിരിക്കുന്നത്. ഇതിൽ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്നുള്ള 396.1 മില്യൺ ഡോളറും നോർത്ത് അമേരിക്കയിൽ നിന്നുള്ള 179.5 മില്യൺ ഡോളറും ഉൾപ്പെടും. ഇന്ത്യയിലും ഗംഭീര പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ചിത്രം 100 കോടിക്കും മുകളിൽ ഇന്ത്യയിൽ നിന്ന് നേടിയിരുന്നു.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഇതോടെ കോവിഡിന് ശേഷം ഒരു ഒറിജിനൽ സിനിമ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ചിത്രമായി എഫ് 1 മാറി. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ ആണ് ഒന്നാം സ്ഥാനത്ത്. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. ഈ വർഷം ഒരു ഹോളിവുഡ് സിനിമ ഇന്ത്യയിൽ നിന്ന് നേടിയ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആണ് എഫ് വണ്ണിൻ്റേത്.

Content Highlights: F1 gets positive response after OTT release

dot image
To advertise here,contact us
dot image