
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. മികച്ച കളക്ഷൻ ആണ് ചിത്രം നേടുന്നത്. കേരളത്തിലും വലിയ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഒരു മോഹൻലാൽ സിനിമയെ മറികടക്കാൻ കൂലിയ്ക്ക് സാധിച്ചിട്ടില്ല.
ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് 9.75 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരള ബോക്സ് ഓഫീസിൽ നിന്ന് ഒരു ചിത്രം നേടുന്ന മൂന്നാമത്തെ വലിയ നേട്ടമാണ്. അതേസമയം, മോഹൻലാൽ ചിത്രമായ എമ്പുരാനെ കൂലിയ്ക്ക് മറികടക്കാനായില്ല. 14.07 കോടിയാണ് എമ്പുരാന്റെ ആദ്യ ദിന കളക്ഷൻ. തൊട്ടുപിന്നിൽ ലോകേഷിന്റെ തന്നെ ചിത്രമായ ലിയോ ആണ്. വിജയ് നായകനായി എത്തിയ സിനിമ 12 കോടി ആണ് കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. 7.30 കോടി രൂപയുമായി പ്രശാന്ത് നീൽ - യഷ് ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ആണ് നാലാം സ്ഥാനത്ത്. മോഹൻലാൽ ചിത്രം ഒടിയൻ 7.20 കോടിയുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് കൂലി നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോയുടെ ആദ്യ ദിന കളക്ഷനെ ഇതോടെ കൂലി മറികടന്നു. 148 കോടി ആയിരുന്നു ലിയോയുടെ ആദ്യ ദിന ആഗോള നേട്ടം. നോര്‍ത്ത് അമേരിക്കയില്‍ 26.6 കോടി രൂപ ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.47 കോടിയും നേടി. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.
Kerala Top Openings - Day 1 Gross Collection
— AB George (@AbGeorge_) August 15, 2025
1. Empuraan - ₹14.07 Crores
2. Leo - ₹12 Crores
3. #Coolie - ₹9.75 Crores
4. KGFChapter2 - ₹7.30 Crores
5. Odiyan - ₹7.20 Crores
If there was no Mohanlal, there wouldn’t be a single Malayalam movie in the Top 5 Kerala… pic.twitter.com/ZYNz5qem7b
ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Coolie fails to cross Empuraan