ചെറുപ്പക്കാരല്ല ഇതൊന്നും എവിടെ കൊണ്ടുവന്നിട്ടുള്ളത്, വളർന്ന് വരുമ്പോഴെ ഇതെല്ലാം ഇവിടുണ്ട്; ഷൈൻ ടോം ചാക്കോ

'ബാംഗ്ലൂർ ഹൈ' എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോയുടെ തുറന്നുപറച്ചിൽ

dot image

ലഹരിയുടെ കാര്യത്തിൽ എപ്പോഴും ചെറുപ്പക്കാരെയാണ് ആളുകൾ കുറ്റം പറയുന്നതെന്ന് സിനിമ നടൻ ഷൈൻ ടോം ചാക്കോ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ബാംഗ്ലൂർ ഹൈ' എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോയുടെ തുറന്നുപറച്ചിൽ. ചെറുപ്പക്കാർ വളർന്നുവരുമ്പോഴെ ഈ ലഹരിയൊക്കെ ഇവിടെയുണ്ടെന്നും ഷൈൻ പറഞ്ഞു.

'ആക്ച്വലി ചെറുപ്പക്കാരല്ല ഇതൊന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോൾ വലുതായിട്ടുള്ള ആളുകൾ വഴിയാണ് ഇതൊക്കെ ഇവിടെ എത്തിയിട്ടുള്ളത്. നമ്മൾ എപ്പോഴും ചെറുപ്പക്കാരെയാണ് കുറ്റം പറയുന്നത്. അവർ വളർന്നുവരുമ്പോൾ സാധനം ഇവിടെയുണ്ട്. പക്ഷെ നമ്മൾ ചെറുപ്പക്കാരുടെ മേലെയാണ് ഈ കുറ്റം അടിച്ചേൽപ്പിക്കുന്നത്. പ്രായം ആയവർ ചെറുപ്പക്കാരുടെ മേളിലിടും അവർ അതിന് പിന്നാലെ വരുന്നവരെയും കുറ്റപ്പെടുത്തും, അങ്ങനെ പോകുകയാണ് ഇത്,' ഷൈൻ പറഞ്ഞു.

ഇഷ്ടമുള്ള കാര്യം ചെയ്ത ഉയരത്തിലെത്തുന്നതും ബേഡിയിലൂടെ ഹൈ ആകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ആ ഹൈ എപ്പോഴും കൂടെയുണ്ടാകില്ലെന്നും ഷൈൻ പറയുന്നു. ബെംഗളൂരുവിലെക്ക് പോകുന്ന വഴിയാണ് അപ്പനെ നഷ്ടപ്പെട്ടതെന്നും എന്നാൽ ഇപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഷൈൻ കൂട്ടിച്ചേർത്തു.

കോൺഫിഡന്റ് ഗ്രൂപ്പാണ് ബെംഗളൂരു ഹൈയുടെ നിർമാതാക്കൾ. ഷൈൻ ടോം ചാക്കോയോടൊപ്പം
സിജു വിൽസണും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

'സേ നോ ടു ഡ്രഗ്സ്' എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ പൂജ ബൊംഗളൂരുവിലെ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സ്സിൽ വെച്ച് നടന്നു. താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ. റോയ്, സംവിധായകൻ വികെ പ്രകാശ്, നടൻ ഷൈൻ ടോം ചാക്കോ എന്നിവരും മറ്റു താരങ്ങളും പങ്കെടുത്തു.

അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആശിഷ് രജനി ഉണ്ണികൃഷ്ണനാണ്.

Content Highlights- Shine Tom Chacko says youngster are not the one who have to get blames for Drug abuse

dot image
To advertise here,contact us
dot image