ഓണത്തിന് തിയേറ്ററുകളില്‍ ആരവമുയരും; എത്തുന്നു 'മേനേ പ്യാര്‍ കിയ'

ആഗസ്റ്റ് 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

dot image

'മന്ദാകിനി' എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' ആഗസ്റ്റ് 29 ന് പ്രദര്‍ശനത്തിനെത്തുന്നു.

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി,അര്‍ജ്യോ, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'.

'സ്റ്റാര്‍' എന്ന തമിഴ് ചിത്രത്തിലെ നായികയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെയും ഏറെ ശ്രദ്ധേയയുമായ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍ റെക്‌സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ ഫൈസല്‍, ഫൈസല്‍ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രമാണ്. ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍ ,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്‌സണ്‍, പശ്ചാത്തല സംഗീതം -മിഹ്‌റാജ് ഖാലിദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, വരികള്‍ - മുത്തു, ഡിഐ-ലിജു പ്രഭാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍,ഷിഹാന്‍ മുഹമ്മദ്,വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.

Content Highlights: Maine Pyaar Kiya movie to hit theatres on august 29

dot image
To advertise here,contact us
dot image